ഒരു കുലപ്പൂ പോലെ കൈയില്‍
മുറുകുന്ന ധവളശിരസ്സ്, അല്ല
ഏറെ നനുത്തതായ് അനുദിനം വന്നെത്തി.
താരിലും നീരിലും വിളയാടിടുന്നു
പ്രപഞ്ചപ്രകാശവുമൊരുമിച്ചു
നീയെന്നപൂര്‍വ സന്ദര്‍ശകേ
അപരസാമ്യങ്ങളിങ്ങില്ല,
നിനക്കൊന്നുമിതുകൊണ്ട്
നിന്നെ സ്നേഹിപ്പു ഞാന്‍
താരങ്ങള്‍ തന് തെക്കുദിക്കിലായ്
ആ ധൂമലിപികളില്‍ നിന്റെ
പേരെഴുതി വയ്ക്കുന്നതായ്
സ്മരണകള്‍ നിറച്ചോട്ടെ...
സ്മരണകള്‍ നിറച്ചോട്ടെ
നിലനില്‍പ്പിനും മുന്‍പ്
നിലനിന്നിരുന്നു നീയെന്ന്
ഞാന്‍,വിളറുന്ന വചനം
കിരീടമായണിയിച്ചിടാമിനി
കതകുകള്‍ തുറക്കാത്തൊരെന്റെ
ജനാലയില്‍ നിലവിളിയുമായ് വന്നു മുട്ടുന്നു കാറ്റുകള്‍
നിഴല്‍ വീണ മത്സ്യങ്ങള്‍
നിറയുന്ന വല പോലെ ഗഗനം പിടയ്ക്കുന്നു
സകലവാതങ്ങളും ഗതിവിഗതികള്‍
പൂണ്ടുമാഞ്ഞോഴിഞ്ഞീടുന്നു...
ഉരിയുകയായ് ഉടയാടകളീ മഴ....
ഉരിയുകയായ് ഉടയാടകളീ മഴ....
വചനങ്ങളെന്റെ മഴ പെയ്യട്ടെ നിന്റെ മേല്‍ ..
തഴുകട്ടെ നിന്നെ...
തഴുകട്ടെ നിന്നെ ഞാനെത്രയോ കാലമായ്
പ്രണയിച്ചു വെയിലില്‍ തപം ചെയ്തെടുത്ത
നിന്നുടലിന് ചിപ്പിയെ
ഇപ്പോഴിവള്‍ ഇതാ
സകലലോകങ്ങളും നിന്റെയാകും വരെ..
മലമുടിയില്‍ നിന്ന് നീല ശംഖുപുഷ്പങ്ങള്‍
പല കുട്ട നിറയുമെന്‍ ഉമ്മകള്‍ നിനക്കായ്...
ചെറിമരമൊത്ത് വസന്തം നടത്തുന്നത്
അത് വേണമിന്നു നീയൊത്തെനിക്കോമലേ..
ചെറിമരമൊത്ത് വസന്തം നടത്തുന്നത്
അത് വേണമിന്നു നീയൊത്തെനിക്കോമലേ...
1 comment:
recommended you read sex chair,wolf dildo,dildos,dildo,sex chair,sex toys,wolf dildo,sex chair,horse dildo Going Here
Post a Comment