തൃശ്ശിവപേരൂര്‍ പൂരപ്പറമ്പു കടന്നുഞാന്‍
ഒട്ടിയവയറുമായ് ഉച്ചയ്ക്കു കേറിച്ചെന്നു
'ഇത്രമാത്രമേ ബാക്കി' എന്നോതി വൈലോപ്പിള്ളി
ഇത്തിരി ചോറും മോരും ഉപ്പിലിട്ടതും തന്നു
ഞാനുണ്ണുന്നതു നോക്കിനില്ക്കുമ്പോള്‍ മഹാകവി
താനറിയാതെ കുറച്ചുറക്കെപ്പറഞ്ഞുപോയ്
'ആരുപെറ്റതാണാവോ പാവമിച്ചെറുക്കനെ
ആരാകിലെന്ത,പ്പെണ്ണിന്‍ ജാതകം മഹാകഷ്ടം!'
എനിയ്ക്കു ചിരിവന്നു; ബാഹുകദിനമുന്തി-
ക്കഴിക്കുമവിടുത്തെജ്ജാതകം ബഹുകേമം!
'കൂടല്മാിണിക്യത്തിലെസ്സദ്യനീയുണ്ടിട്ടുണ്ടോ?
പാടിഞാന്‍ പുകഴ്ത്താം കെങ്കേമമപ്പുളിങ്കറി'
അപ്പൊഴെന്‍ മുന്നില്നിുന്നു മാഞ്ഞുപോയ് വൈലോപ്പിള്ളി
മറ്റൊരു രംഗം കണ്ണില്ത്തെണളിഞ്ഞു, പറഞ്ഞു ഞാന്‍:
വംഗസാഗരത്തിന്റെ കരയില്‍, ശ്മശാനത്തില്‍,
അന്തിതന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍,
ബന്ധുക്കള്‍ മരിച്ചവര്ക്ക ന്തിമാന്നമായ് വെച്ച
മണ്കുലത്തിലെച്ചോറ് തിന്നതു ഞാനോര്ക്കുലന്നു.
മിണ്ടിയില്ലൊന്നും ചെന്നു തന്‍ ചാരുകസാരയില്‍
ചിന്തപൂണ്ടവിടുന്നു കിടന്നൂ കുറച്ചിട.
ഇന്നെനിയ്ക്കറിയാമക്കിടപ്പിലുണര്ന്നി്ല്ലേ
അങ്ങതന്നുള്ളില്‍ ജഗദ്ബ്ഭക്ഷകനാകും കാലം?
No comments:
Post a Comment